അന്ത്യകർമങ്ങൾക്ക്​ പണമില്ല; 93കാരന്‍റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്​ജിൽ സൂക്ഷിച്ചുവെച്ച്​ കൊച്ചുമകൻ

ഹൈദരാബാദ്​: അന്ത്യകർമങ്ങൾക്ക്​ പണമില്ലാത്തതിനാൽ 93കാരന്‍റെ മൃതദേഹം ദിവസ​ങ്ങളോളം ഫ്രിഡ്​ജിൽ സൂക്ഷിച്ചുവെച്ച്​ കൊച്ചുമകൻ. വാറങ്കലിൽ പർകാലയിലാണ്​ സംഭവം.

വീട്ടിനകത്ത്​ നിന്ന്​ രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. 93കാരനും 24കാരനായ കൊച്ചുമകൻ നിഖിലും വാടകവീട്ടിലായിരുന്നു താമസം. വയോധികന്‍റെ പെൻഷൻ തുകകൊണ്ടായിരുന്നു ഇരുവരുടെയും ജീവിതം.

അസുഖ ബാധിതനായി കിടപ്പിലായിരുന്നു 93കാരൻ. മൂന്നുദിവസം മുമ്പ്​ ഇദ്ദേഹം മരിച്ചു. ആദ്യം മൃതദേഹം ബെഡ്​ഷീറ്റിൽ പൊതിഞ്ഞ്​ സൂക്ഷിക്കുകയായിരുന്നു. പിന്നീട്​ ഫ്രിഡ്​ജിലേക്ക്​ മാറ്റി. അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തതിനാലാണ്​ മൃതദേഹം സൂക്ഷിച്ചുവെച്ചതെന്നും നിഖിൽ പൊലീസിനോട്​ പറഞ്ഞു.

93കാരന്‍റെ പെൻഷൻ മുടങ്ങാതിരിക്കാ​നാണോ മൃതദേഹം ഒളിപ്പിച്ച്​ വെച്ചതെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. അസ്വാഭാവിക മരണത്തിന്​ പൊലീസ്​​ കേസെടുത്തു. 

Tags:    
News Summary - In Telangana 93 Year Old Mans Body Found In Fridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.