മുംബൈ: തെരഞ്ഞെടുപ്പ് കമീഷനു മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ അവശ്യപ്പെട്ട് എൻ.സി.പി നേതാവ് ശരദ് പവാറിന് ആദായ നികുതി വകുപ്പിെൻറ നോട്ടീസ്. തനിക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചതായും കേന്ദ്രം ഞങ്ങളെ വല്ലാതെ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പവാറിെൻറ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ എന്നിവർക്കും കഴിഞ്ഞ ദിവസം ആദായ നികുതി നോട്ടീസ് ലഭിച്ചിരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കാൻ എന്ത് ന്യായമാണുള്ളതെന്ന് പവാർ ചോദിച്ചു. രാഷ്ട്രപതി ഭരണം തമാശയാണോ. മഹാ വികാസ് അഗാഡിക്ക് മഹാരാഷ്ട്രയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.