കൊൽക്കത്ത: നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിൽ അവസാനത്തേതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ തകർക്കുമെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നിശ്ചയമായും ബി.ജെ.പിയെ പരാജയപ്പെടുത്തും. പ്രധാനമന്ത്രി മോഹം ഇല്ലെന്നും ബംഗാളിന് രാഷ്ട്രീയ സ്ഥാനത്തെക്കാൾ ബി.ജെ.പി സർക്കാറിനെ പുറത്താക്കലാണ് പ്രധാനമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റാഫേലും 2000 രൂപയുടെ നോട്ട് നിരോധിച്ചതുമൊക്കെ അതിൽ ഉൾപ്പെടുന്നവയാണെന്നും ബംഗാളിൽ അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.