ന്യൂഡൽഹി: കാലാവസ്ഥ പ്രവചന ഭൂപരിധിയിൽ പാക് അധീന കശ്മീർ ഉൾപ്പെടുത്തി ഇന്ത്യ. നേരത്തേയുള്ള രീതിയിൽ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമാണ് മാറ്റം വരുത്തിയത്. ജമ്മു–കശ്മീർ, ലഡാക്കിെൻറ വടക്കൻ മേഖലയായ ജിൽജിത്, ബാൾട്ടിസ്താൻ, മുസഫറാബാദ് എന്നിവയാണ് കാലാവസ്ഥ പ്രവചനത്തിൽ ഉൾപ്പെടുത്തിയത്. പ്രതിദിന കാലാവസ്ഥ ബുള്ളറ്റിനിൽ പാക് അധീന കശ്മീരും പരാമർശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ എം. മഹാപാത്ര പറഞ്ഞു.
ജിൽജിത്, ബാൾട്ടിസ്താൻ എന്നിവ ഇന്ത്യയുടെ അവിഭാജ്യഘടകമെന്നാണ് സർക്കാർ നിലപാട്. അവിടെയും മുസഫറാബാദിലും തെരഞ്ഞെടുപ്പു നടത്തുന്നതിന് പാകിസ്താൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.