ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ കർഷകർ നേരിട്ട മറ്റൊരു വെല്ലുവിളിയായ വെട്ടുകിളി ശല്യത്തെ ശാസ്ത്രീയവും ആധുനികവുമായ സാങ്കേതി വിദ്യയിലൂടെ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡ്രോൺ ഉൾപ്പെടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കീടനാശിനികൾ അതിവേഗത്തിൽ തളിക്കാനായതാണ് വലിയ വൃക്ഷങ്ങളെ വെട്ടുകിളി ആക്രമണത്തിൽ രക്ഷിക്കാനായതെന്നും അേദ്ദഹം പറഞ്ഞു.
റാണി ലക്ഷ്മീ ഭായ് സെൻട്രൽ അഗ്രികൾചറൽ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള ഝാൻസിയിലെ കോളജിെൻറയും ഭരണ നിർവഹണ കെട്ടിടത്തിെൻറയും ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാർഷികരംഗത്ത് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിെൻറ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.