ശമനമില്ലാതെ കോവിഡ് വ്യാപനം; 1,61,736 രോഗികൾ കൂടി, 879 മരണം

ന്യൂഡൽഹി: കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുമ്പോൾ 1.60 ലക്ഷമാണ് പുതിയ പ്രതിദിന കണക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 879 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമാകുകയും ചെയ്തു.

ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,64,698 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1,71,058 ആയും ഉയർന്നു.

1,36,89,453 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1,22,53,697 പേർ രോഗമുക്തരായി. 97,168 പേർ ഇന്നലെ രോഗമുക്തരായിട്ടുണ്ട്. ആകെ 10,85,33,085 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 

Tags:    
News Summary - India Covid updates 13 April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.