????????????? ????????????

മാർപാപ്പക്ക്​ ക്ഷണമില്ല; അമർഷം പുകയുന്നു

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ​സ​ന്ദ​ർ​ശ​നം മു​ട​ങ്ങി​യ​ത്​ വി​വാ​ദ​ത്തി​ൽ. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ബം​ഗ്ലാ​ദേ​ശി​ലും മ്യാ​ന്മ​റി​ലും പോ​പ്പ്​ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ മാ​ർ​പാ​പ്പ താ​ൽ​പ​ര്യം കാ​ണി​ച്ചെ​ങ്കി​ലും​ മോ​ദി​സ​ർ​ക്കാ​ർ പ​ച്ച​​ക്കൊ​ടി കാ​ണി​ച്ചി​ല്ല. സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത​എ​തി​ർ​പ്പി​നെ​തു​ട​ർ​ന്നാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ൽ റോ​മും ഇ​ന്ത്യ​യി​ലെ ക​​ത്തോ​ലി​ക്ക​സ​ഭ​ക​ളും ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. 

ഇൗ ​മാ​സം 27 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ മാ​ർ​പാ​പ്പ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ദ​ക്ഷി​ണേ​ഷ്യ​ൻ​യാ​ത്ര​യി​ൽ പ്ര​ധാ​ന​രാ​ജ്യ​മാ​യി ക​ണ്ടി​രു​ന്ന​ത്​ ഇ​ന്ത്യ​യെ​യാ​ണ്. ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്മ​ർ എ​ന്നി​വി​ട​ങ്ങ​െ​ള​ക്കാ​ൾ കൂ​ടു​ത​ൽ ക്രൈ​സ്​​ത​വ​രു​ള്ള രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മെ​ന്ന നി​ല​യി​ലും ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ണ്​ പോ​പ്പ്​ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്ന​ത്. 2017ലെ ​പ്ര​ധാ​ന സ​ന്ദ​ർ​ശ​ന ഇ​ട​മാ​യി ഇ​ന്ത്യ​യും കൂ​ടെ ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്മ​ർ എ​ന്നി​വി​ട​ങ്ങ​ളു​മാ​ണ്​ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. മാ​ർ​പാ​പ്പ​യെ സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ന്ന​തി​ന്​ ക്രൈ​സ്​​ത​വ​സ​ഭ നേ​താ​ക്ക​ളും സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. 

എ​ന്നാ​ൽ, ‘ഘ​ർ​വാ​പ​സി’ മു​​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യ​ത്​. 1999ൽ ​േ​ജാ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ​സ​ന്ദ​ർ​ശ​ന​ത്തെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​, ബ​ജ്​​റം​ഗ്​​ദ​ൾ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ശ​ക്​​ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ക്രൈ​സ്​​ത​വ​സ​ഭ വ്യാ​പ​ക​മാ​യ മ​തം​മാ​റ്റം ന​ട​ത്തി​വ​രു​ന്ന​തി​നാ​ൽ,  പോ​പ്പി​നെ ഇ​ന്ത്യ​യി​ലേ​ക്ക്​ ആ​ന​യി​ക്ക​രു​തെ​ന്നാ​ണ്​ അ​വ​രു​ടെ അ​ന്ന​ത്തെ​യും ഇ​ന്ന​ത്തെ​യും വാ​ദം.

ഒ​രു പ​ര​മാ​ധി​കാ​ര​രാ​ജ്യ​ത്തി​​െൻറ ഭ​ര​ണ​ത്ത​ല​വ​ൻ കൂ​ടി​യാ​ണ്​ മാ​ർ​പാ​പ്പ എ​ന്നി​രി​െ​ക്ക, ​ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ മാ​നി​ക്കാ​നും മോ​ദി​സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​നി അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ പോ​പ്പ്​ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നി​ട​യി​ല്ല.  29ന്​ ​യാം​ഗോ​നി​ൽ മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക​ർ​ദി​നാ​ൾ ഒാ​സ്​​വാ​ൾ​ഡ്​ ​ഗ്രേ​ഷ്യ​സ്​ പ്ര​ധാ​ന സ​ഹാ​യി​യാ​കു​ന്ന​ത്​ ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്. 

പോ​പ്പ്​ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങു​ന്ന​തി​ന്​ റോ​മി​ൽ നി​ന്നും ഡ​ൽ​ഹി​യി​ൽ നി​ന്നും വ്യ​ക്​​ത​മാ​യ ഒൗ​ദ്യോ​ഗി​ക​വി​ശ​ദീ​ക​ര​ണ​മി​ല്ല. ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ​ക്ക്​ വ്യ​വ​സ്​​ഥാ​പി​ത​സം​വി​ധാ​ന​മു​ണ്ടെ​ന്നും, അ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന മു​റ​ക്കാ​ണ്​ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ​വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. ​ഇ​ന്ത്യ​ക്ക്​ ക്രി​സ്​​തു​മ​ത​വു​മാ​യി നൂ​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മു​ണ്ട്. രാ​ജ്യ​ത്തി​​െൻറ അ​ഭി​വൃ​ദ്ധി​ക്ക്​ ക്രൈ​സ്​​ത​വ​ർ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നും ഡ​ൽ​ഹി-​റോം ബ​ന്ധം സൗ​ഹാ​ർ​ദ​പ​ര​മാ​യി ശ​ക്​​തി​പ്പെ​ടു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - India Didnt Invite Marpappa to visit - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.