ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ 

യുനൈറ്റഡ്​ നേഷൻസ്​: യു.എൻ രക്ഷാസമിതിയിൽ  ഇന്ത്യക്ക്​ താൽകാലിക അംഗത്വം. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 184 വോട്ട്​ നേടിയാണ്​ ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്​. 

ഇന്ത്യക്കൊപ്പം അയർലൻഡ്​, മെക്​സിക്കോ, നോർവേ എന്നീ രാജ്യങ്ങളും വിജയിച്ചു​. രണ്ടുവർഷത്തേക്കാണ്​ താൽക്കാലിക അംഗങ്ങളുടെ കാലാവധി. ഏഷ്യ-പസഫിക്​ വിഭാഗത്തിലാണ്​ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്​. 

നേരത്തേ 1950-51, 1967-68, 1972-73, 1977-1978, 1984-1985, 1991-1992, 2011-2012 എന്നീ വർഷങ്ങളിൽ ഇന്ത്യ രക്ഷാസമിതിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Tags:    
News Summary - India Elected To Non-Permanent Seat Of UN Security Council -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.