ന്യൂഡൽഹി: അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണയുമായി കോവിഡ് വാക്സിൻ പരീക്ഷണം സംബന്ധിച്ച് ഇന്ത്യ ചർച്ച നടത്തി. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് മോഡേണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മൂന്നാംഘട്ട പഠനത്തിെൻറ ഇടക്കാല അവലോകന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു മോഡേണയുടെ അവകാശവാദം.
മോഡേണയുമായി മാത്രമല്ല, ഫൈസർ, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, സിഡസ് കാഡില എന്നിവരുടെ വാക്സിൻ പരീക്ഷണം സംബന്ധിച്ചും സംഭാഷണങ്ങൾ നടന്നിരുന്നു. വാക്സിൻ പരീക്ഷണം, സുരക്ഷിതത്വം, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി, റെഗുലേറ്ററി അംഗീകാരം തുടങ്ങിയവ സംബന്ധിച്ചാണ് ചർച്ച നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
അമേരിക്കൻ കമ്പനിയായ ഫൈസറിെൻറ വാക്സിനും റഷ്യയുടെ സ്പുട്നിക് V വാക്സിനും വിജയകരമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേണയും പരീക്ഷണം വിജയമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ആഴ്ചകൾക്കുള്ളിൽ യു.എസിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമർപ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫൻ ബൻസെൽ പറഞ്ഞു. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിെൻറ സഹകരണത്തോടെ ഉൽപാദിപ്പിച്ച മോഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 പേരിൽ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.