ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 1,07,474 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ 16 ശതമാനം കുറവുണ്ടായി. രോഗികളുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്.
7.9 ശതമാനത്തിൽ നിന്നും 7.4 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 865 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,13,246 പേരാണ് കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 12,25,011 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ 5,01,979 പേർ രാജ്യത്ത് മരിച്ചിട്ടുണ്ട്. 1,69,46,26,697 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 1.27 ലക്ഷമായി കുറഞ്ഞിരുന്നു. ഒമിക്രോണിന്റെ തീവ്രവ്യാപനം അവസാനിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.