ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 20,138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണ് രോഗനിരക്ക്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,36,89,989 ആയി.
24 മണിക്കൂറിനിടെ 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ ആകെ എണ്ണം 5,25,557 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,36,076 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതു വഴി കൂടുതൽ ആരോഗ്യ സമ്പന്നമായ രാഷ്ട്രത്തെ കെട്ടിപ്പടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.