ന്യൂഡൽഹി: രാജ്യത്ത് ജനുവരി മുതൽ കോവിഡ് വാക്സിൻ പൗരന്മാർക്ക് വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ. സുരക്ഷക്കും വാക്സിന്റെ ഫലപ്രാപ്തിക്കുമാകും പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽകോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകാൻ സാധിക്കുമെന്ന് ഞാൻ വ്യക്തിപരമായി കരുത്തുന്നു. അടിയന്തര ഉപയോഗത്തിനായി അപേക്ഷിച്ച വാക്സിനുകൾ ഡ്രഗ് റെഗുലേറ്റർ വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ഇന്ത്യ ഒരു രാജ്യത്തെക്കാളും പിറകിലല്ല. നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിയുമാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ റെഗുലേറ്റർമാർ കാര്യക്ഷമമായി ഇതിനെ പരിശോധിക്കുന്നു' -ഹർഷവർധന്‍ പറഞ്ഞു.
ഇന്ത്യയിൽ ആറു കോവിഡ് വാക്സിനുകളാണ് ഇപ്പോൾ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ, ൈസകോവ് -ഡി, സ്പുട്നിക് 5, എൻ.വി.എക്സ് -കോവ്2373എന്നിവയാണ് പരീക്ഷണം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.