രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാജ്യം; പിതാവിന്‍റെ കാലടികളാണ് തന്‍റെ വഴിയെന്ന് രാഹുൽ

ന്യൂഡൽഹി: യഥാർഥ ദേശസ്നേഹിയും രാജ്യത്തിന്റെ മഹത്തായ പുത്രനുമായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ലോകനേതാക്കളിൽ ഒരാളാക്കി മാറ്റിയെന്ന് കോൺഗ്രസ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ നിർമിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അമൂല്യമാണെന്നും രാജീവിന്റെ ജന്മദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസ്താവിച്ചു.

ഡിജിറ്റൽ ഇന്ത്യയുടെ ശിൽപിയായ രാജീവിന്റെ അത്യുജ്ജ്വല പ്രവർത്തനമാണ് അദ്ദേഹത്തെ ലോകത്തെതന്നെ മികച്ച നേതാക്കളിൽ ഒരാളാക്കിമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അദ്ദേഹം പ്രചോദനം നൽകിയെന്നും ഖാർഗെ ‘എക്സി’ൽ കുറിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പിതാവിനെ അനുസ്മരിച്ചു. ‘‘പപ്പാ... ഇന്ത്യയെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നങ്ങൾ എന്റെ മനസ്സിൽ നിറയുകയാണ്. അങ്ങയുടെ കാലടികളാണ് എന്റെ വഴി...’’ -എക്സ് കുറിപ്പിൽ രാഹുൽ പറഞ്ഞു.

Rahul Gandhi pays tribute to Rajiv Gandhiരാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. ‘‘ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമ​ന്ത്രിയായ രാജീവ് ഗാന്ധി 1984-’89 കാലഘട്ടത്തിൽ രാജ്യത്തെ നയിച്ചു. 1991ൽ എൽ.ടി.ടി.ഇ ചാവേർ അദ്ദേഹത്തെ വധിച്ചു. അദ്ദേഹത്തിന്റെ ഓർമക്കുമുന്നിൽ ആദരമർപ്പിക്കുന്നു’’ -മോദി പറഞ്ഞു. 

Tags:    
News Summary - India pays tribute to Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.