ന്യൂഡൽഹി: സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. വ്യോമസേനയുടെ രണ്ട് സി-130 ജെ വിമാനങ്ങൾ ജിദ്ദയിൽ തയാറായിനിൽക്കുകയാണ്. നാവികസേന കപ്പലായ ഐ.എൻ.എസ് സുമേധ സുഡാനിലെത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രാലയം പറഞ്ഞു. സുഡാനിലെ സ്ഥിതി വിലയിരുത്തിയാകും രക്ഷാദൗത്യം നടപ്പാക്കുക. തലസ്ഥാനമായ ഖർത്തൂമിലെ പലഭാഗങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് -മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെട്ടുവരുകയാണ്. വിദേശകാര്യ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസിയും സുഡാൻ അധികൃതർക്ക് പുറമെ, യു.എൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, യു.എസ് എന്നിവയുമായും ബന്ധം പുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.