ന്യൂഡൽഹി: പാക് അധീന കശ്മീരിലൂടെ ചൈനയിലെ ഷിൻജിയാങ് ഉയിഗുർ മേഖലയിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിനെതിരെ ഇന്ത്യയുടെ പ്രതിഷേധം. ശനിയാഴ്ചയാണ് ലാഹോറിൽ നിന്നും പാക് അധിനിവേശ കശ്മീർ വഴി ചൈനയിലെ കുശാഗറിലേക്ക് ബസ് സർവീസ് ആരംഭിക്കുക.
പാക് അധീന കശ്മീരിനെ ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിയാക്കി അതിലൂടെ ബസ് സർവീസ് നടത്താനുള്ള തീരുമാനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിെൻറ ഭാഗം ഉൾപ്പെടുത്തി ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. 1963 ലെ ചൈന- പാകിസ്താന്‍ അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണെന്നും രവീഷ്കുമാർ പറഞ്ഞു.
പാകിസ്താനും ചൈനയും തമ്മിൽ ഒരിടത്തും അതിർത്തി പങ്കിടുന്നില്ല. പാക് അധീന കശ്മീരിലൂടെ മാത്രമേ പാകിസ്താന്‍ ചൈനുമായി ബന്ധപ്പെടാൻ കഴിയൂ. ഇന്ത്യയും അഫ്ഗാനിസ്താനും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് പാകിസ്താൻ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്നത്.
പാകിസ്താനും ചൈനയുമായുള്ള സുഹൃദ്ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ബസ് സർവീസ് ആരംഭിക്കുന്നതെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം. ചൈനീസ് പ്രസിഡൻറ് ഷി ജിം പിങ്ങിെൻറ ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവിെൻറ കീഴിൽ വരുന്ന പ്രധാന പദ്ധതിയാണ് ചൈന-പാക് സാമ്പത്തിക ഇടനാഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.