ന്യൂഡൽഹി: 24 മണിക്കൂറിനിടെ 9,119 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 3,45,35,763 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 396 പേരാണ് 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ എണ്ണം 4,6,66584 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് 1,11,481 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.