ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 82,29,313 ആയി ഉയർന്നു. 496 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1,22,607 ആയി ഉയർന്നു.
നിലവിൽ രോഗം ബാധിച്ച് രാജ്യത്ത് ചികിൽസയിലുള്ളത് 5,61,908 പേരാണ്. 75,44,798 പേർ രോഗമുക്തി നേടി. ഇതുവരെ 11,07,43,103 സാമ്പിളുകളാണ് പരിശോധിച്ചത്. അതിൽ 8,55,800 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയാണ്. ഒരു ഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. മരണസംഖ്യയും ഉയർന്ന തോതിലായിരുന്നു. എന്നാൽ, ഒക്ടോബറോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.