ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11,831 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 84 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം1,08,38,194 ആയി. 1,05,34,505 പേർ രോഗമുക്തരായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയതാണിക്കാര്യം.
രാജ്യത്ത് ഇതുവരെ 1,55,080 പേർ കോവിഡ് ബാധിച്ചു മരിച്ചു.1.43 ശതമാനമാണ് കോവിഡ് മരണ നിരക്ക്. 130 കോടി ജനസംഖ്യ ഉണ്ടായിരുന്നിട്ടുകൂടി ഇന്ത്യയിൽ കോവിഡ് മരണങ്ങൾ യു.എസിലേതിനേക്കാളും മറ്റ് ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യത്തേതിനേക്കാളും കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 1,48,609 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച രാജ്യത്ത് 12,059 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 78 പേർ മരിക്കുകയും ചെയ്തു.
അതേസമയം, 58,12,362 ആരോഗ്യ പ്രവർത്തകർ പ്രതിരോധ മരുന്ന് സ്വീകരിച്ചു കഴിഞ്ഞു. ജനുവരി 16നാണ് കോവിഡ് പ്രതിരോധ മരുന്ന് നൽകൽ ആരംഭിച്ചത്. മരുന്ന് സ്വീകരിച്ച ആർക്കും ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.