ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,052 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,274 ആയി. 1,07,46,803 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 13,965 പേർ രോഗമുക്തി നേടിയതോടെ കോവിഡിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം 1,04,23,125 ആയി. 1,68,784 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്തെ സംസ്ഥാനം.
രാജ്യത്ത് ഇതുവരെ 19.65 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ്ച മാത്രം 7,50,964 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് ഇതുവരെ 30ലക്ഷം ആരോഗ്യ പ്രവർത്തകരാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.