24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3.47ലക്ഷം പേർക്ക്; പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3.47 ലക്ഷം പേർക്ക്. 3,47,254ആണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഒമിക്രോൺ ബാധിതരുടെ എണ്ണം 9,692 ആയി ഉയർന്നു. 4.36 ശതമാനമാണ് ഒമിക്രോൺ കേസുകളിലെ വർധനയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

20,18,825 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,51,777 പേർ രോഗമുക്തി നേടുകയും ചെയ്തു. 17.94 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

16.41 ശതമാനമായിരുന്നു കഴിഞ്ഞദിവസത്തെ രോഗസ്ഥിരീകരണ നിരക്ക്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്.

24 മണിക്കൂറിനിടെ 703 കോവിഡ് മരണം സ്ഥിരീകരിച്ചു. 13 സംസ്ഥാനങ്ങളിൽ 10ലധികം മരണം സ്ഥിരീകരിക്കു​ന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരു​ള്ള സംസ്ഥാനം. 24 മണിക്കൂറിനിടെ 46,197 പേർക്കാണ് മഹാരാഷ്​ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 125 ഒമിക്രോൺ കേസുകളും 37 മരണവും സ്ഥിരീകരിച്ചു. 

Tags:    
News Summary - India reports over 3 47 lakh cases 17 94 Percent Daily positivity rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.