ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 81.84 ലക്ഷമായി ഉയർന്നു. കോവിഡ് ബാധിച്ച് 470 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ആകെ മരണസംഖ്യ 1.22 ലക്ഷമായി ഉയർന്നു.
ആകെ രോഗികളിൽ 71.91 ലക്ഷം പേർക്കും രോഗംഭേദമായിട്ടുണ്ട്. 91.5 ശതമാനമാണ് രോഗമുക്തി നിരക്ക്. സെപ്റ്റംബർ മാസം മുതൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. ഇന്ത്യയിൽ കോവിഡ് മൂലമുണ്ടാകുന്ന മരണനിരക്ക് 1.5 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, ഉത്സവകാലത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത വിദഗ്ധർ തള്ളികളയുന്നില്ല. നവംബർ മധ്യത്തിൽ എത്തുന്ന ദീപാവലിയോടെയാണ് ഇന്ത്യയിൽ ഉത്സവകാല സീസൺ അവസാനിക്കുന്നത്. നിലവിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യു.എസാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.