ധാക്ക: ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ വിസ കേന്ദ്രം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പ്രവർത്തനം തുടങ്ങി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസ്സദുസ്സമാൻ ഖാൻ എന്നിവർ ചേർന്നാണ് യമുന ഫ്യൂച്ചർ പാർക്കിൽ ആരംഭിച്ച 18,500 ചതുരശ്ര അടി വിസ്തീർണമുള്ള ഒാഫിസ് ഉദ്ഘാടനം ചെയ്തത്.
അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ വിപുലമായ ഒാഫിസ് തുറന്നതെന്ന് ഹൈകമീഷണർ ഹർഷ് വർധൻ ഷ്രിൻഗ്ല പറഞ്ഞു. കഴിഞ്ഞ വർഷം 14 ലക്ഷം ബംഗ്ലാദേശികൾക്ക് ഇന്ത്യ വിസ നൽകിയിരുന്നു.
അതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. ഭീകരവാദം അടക്കം ഇരു രാജ്യങ്ങളും നേരിടുന്ന വിവിധ വിഷയങ്ങളിൽ നടന്ന ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ത്രിദിന സന്ദർശനത്തിനാണ് രാജ്നാഥ് ബംഗ്ലാദേശിലെത്തിയത്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.