ന്യൂഡൽഹി: യു.കെയിൽനിന്ന് വരുന്നവർക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. കോവിഷീൽഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത പരിശോധനയും ക്വാറൻറീനും അവർ ഒഴിവാക്കിയതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
പുതിയ സാഹചര്യത്തിൽ ഈ മാസം 11ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായും പകരം ഫെബ്രുവരി 17ലെ മാർഗനിർദേശങ്ങൾ പ്രാബല്യത്തിലാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.കെയിൽനിന്ന് വരുന്ന രണ്ട് കോവിഡ് വാക്സിൻ എടുത്തവർക്കും 10 ദിവസം നിർബന്ധിത ക്വാറൻറീനാണ് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.