മോണാ ഘോഷ് 

വ്യാജരേഖകൾ ചമച്ച് ഇൻഷുറൻസ് തട്ടിപ്പ്; കുറ്റസമ്മതം നടത്തി ഇന്തോ-അമേരിക്കൻ ഡോക്ടർ

ന്യൂഡൽഹി: വ്യാജരേഖകൾ ചമച്ച് മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്ന് ഇന്തോ-അമേരിക്കൻ ഡോക്ടറുടെ കുറ്റസമ്മതം. ചിക്കാഗോയിലെ 51കാരിയായ മോണാ ഘോഷ് ആണ് ഫെഡറൽ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയത്. 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്.

ഗൈനക്കോളജി മേഖലയിൽ വിദഗ്ധയായ മോണാ ഘോഷ്, വൈദ്യശാസ്ത്രപരമായി ആവശ്യമില്ലാത്ത സേവനങ്ങളുടെ പേരിലാണ് റീഇംബേഴ്‌സ്‌മെന്‍റ് ക്ലെയിം സമർപ്പിച്ചത്. നേരിട്ടും ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ നൽകിയാണ് തട്ടിപ്പ് നടത്തിയെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.

വ്യാജരേഖകളിലൂടെ 20.03 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടുന്നത്. ഇല്ലിനോയിസിൽ താമസിക്കുന്ന മോണ ഘോഷ് ജൂൺ 27നാണ് കുറ്റസമ്മതം നടത്തിയത്. ഒക്ടോബർ 22ന് യു.എസ് കോടതി ശിക്ഷ വിധിക്കും.

Tags:    
News Summary - Indian-American physician pleads guilty to healthcare fraud, faces 20-year jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.