സ്വവർഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്ന ഹരജി ജൂലൈ 10 ന് പരിഗണിക്കും

ന്യൂഡൽഹി: സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ജൂലൈ 10 ന് സുപ്രീം കോടതി പരിഗണിക്കും. മുൻ വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹരജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, പമിഡിഘണ്ടം ശ്രീ നരസിംഹ എന്നിവരുൾപ്പെടെ പ്രത്യേകം രൂപീകരിച്ച അഞ്ചംഗ ബെഞ്ചാണ് ഹരജികൾ വിലയിരുത്തുന്നത്.

പുതുതായി രൂപീകരിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.വി നാഗരത്‌നയുമാണ് ഹരജി പരിഗണിക്കുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിന്‍റെ ആവശ്യകത നിർണ്ണയിക്കാൻ ഹരജികൾ ജഡ്ജിമാരുടെ ചേംബറിൽ സൂക്ഷ്മമായി പരിശോധിക്കും. സ്വവർഗ ദമ്പതികളുടെ ആശങ്കകൾ പരിശോധിക്കാനും തിരുത്തൽ നടപടികൾ നിർദേശിക്കാനും കേന്ദ്രം നിർദേശിച്ച ഉന്നതാധികാര സമിതിക്കും ജഡ്ജിമാർ അംഗീകാരം നൽകിയിട്ടുണ്ട്.

2023 ഒക്ടോബറിലാണ് സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ൾ​ക്ക് വി​വാ​ഹ​ത്തി​ന് അവകാശമില്ലെന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി​ച്ചത്. സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ൾ​ക്ക് ന​ൽ​കാ​വു​ന്ന വി​വാ​ഹേ​ത​ര അ​വ​കാ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കൊ​ഹ്‍ലി, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഐ​ക​ക​ണ്ഠ്യേ​ന വി​ധി​ച്ചിരുന്നു. അ​തേ​സ​മ​യം, സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ പ​ങ്കാ​ളി​ത്ത ജീ​വി​ത​ത്തി​ന് ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ഉ​ണ്ടെ​ന്ന ചീ​ഫ് ജ​സ്റ്റി​സി​​ന്റെ ന്യൂ​ന​പ​ക്ഷ വി​ധി ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന് ജ​ഡ്ജി​മാ​രും ത​ള്ളി​യ​തോ​ടെ അ​സാ​ധു​വാ​യി. ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ൾ​ക്ക് കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന വി​ധി​യും തള്ളിയിരുന്നു.

Tags:    
News Summary - A petition to reconsider the same-sex marriage verdict will be heard on July 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.