ന്യൂഡൽഹി: ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കുതിരപ്പുറത്ത് പട്രോളിങ് നടത്തുന്നതിന്‍റെയും ക്രിക്കറ്റ് കളിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. തണുത്തുറഞ്ഞ പാങ്ഗോങ് തടാകത്തിന് മുകളിൽ മാരത്തോൺ മത്സരം നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതികഠിനമായ സാഹചര്യങ്ങളെ പോലും അതിജീവിക്കാൻ സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങൾ. ഗൽവാനിൽ പൂജ്യത്തിലും താഴെയാണ് താപനില.
ചൈനയുമായി നിരന്തരം അതിർത്തി സംഘർഷമുണ്ടാകുന്ന മേഖലയാണ് ഗൽവാൻ താഴ്വര. 2020 ജൂൺ 15ന് ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ ചൈനീസ് ഭാഗത്തും കനത്ത നാശമുണ്ടായെങ്കിലും ഇക്കാര്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല. ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഭരണകൂടം പുറത്തുവിടാത്തതിൽ ചൈനയിൽ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.