ന്യൂഡല്‍ഹി: സായുധസേന കേന്ദ്ര സര്‍ക്കാറിനോടും മന്ത്രിസഭയോടും ഉത്തരം പറയേണ്ടവരാണെന്ന് സുപ്രീംകോടതി. അങ്ങനെയല്ലാതായാല്‍ രാജ്യത്ത് പട്ടാളനിയമമാകും നടപ്പാകുകയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണമടക്കം ഇന്ത്യന്‍ സായുധസേനയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍നിന്ന് സര്‍ക്കാറിനെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
സായുധസേന രാഷ്ട്രപതിയോടുമാത്രം സമാധാനം ബോധിപ്പിക്കേണ്ടവരാണെന്നും സേനയുടെ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദം തള്ളിയാണ് സേന സര്‍ക്കാറിനോട് സമാധാനം പറയേണ്ടവരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ 29ലെ മിന്നലാക്രമണത്തിനുശേഷം പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കമുള്ളവര്‍ അത് സര്‍ക്കാര്‍ നടപടിയായി പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ആക്രമണത്തിന്‍െറ നേട്ടം ആര്‍.എസ്.എസിന് നല്‍കാനും പ്രതിരോധ മന്ത്രി മുതിര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.