ചെന്നൈ: 76ാം സ്വാതന്ത്ര്യദിനത്തിൽ 167 വർഷം പഴക്കമുള്ള റെയിൽവേയുടെ ആവി എൻജിൻ വീണ്ടും സർവീസ് നടത്തുന്നു. ലോകത്ത് പ്രവർത്തനക്ഷമമായിരിക്കുന്നതിൽ ഏറ്റവും പഴക്കംചെന്ന എൻജിനായ EIR-21 ആണ് വീണ്ടും സർവീസ് നടത്താനായി ഒരുങ്ങുന്നത്.സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ എഗ്മോറിൽ നിന്നും കോടാംപാക്കത്തേക്കാണ് സർവീസ്. ഉച്ചക്ക് രണ്ടരക്കാണ് ട്രെയിൻ വീണ്ടും ചൂളംവിളിച്ച് പായുക.
1855ലാണ് ഇ.ഐ.ആർ 21 എന്ന എൻജിൻ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതത്. 1909ൽ സർവീസിൽ നിന്നും പിൻവലിച്ച ശേഷം ജമാലപൂരിലെ വർക്ക്ഷോപ്പിലാണ് എൻജിൻ പ്രദർശിപ്പിച്ചിരിക്കുന്നത്.എൻജിൻ വീണ്ടും ഓടിക്കുന്നതിന്റെ ഭാഗമായി ട്രയൽ റണ്ണും റെയിൽവേ നടത്തിയിരുന്നു. ഇതിന്റെ വിഡിയോ റെയിൽവേ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
2010ൽ പെരാമ്പൂർ ലോക്കോ വർക്ക്സ് എൻജിനെ പുതുക്കി പണിയുകയായിരുന്നു. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ എൻജിന് കഴിയും. മെക്കാനിക്കൽ ഹാൻഡ്ബ്രേക്കിന് പുറമേ ട്വിൻ എയർബ്രേക്ക് സംവിധാനവും റെയിൽവേയുടെ പഴക്കംചെന്ന എൻജിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.