ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന് വെള്ളം വാങ്ങാനൊരുങ്ങുന്നു. വെള്ളത്തിെൻറ ബില്ലിൽ 400 കോടി രൂപ വരെ ലാഭിക്കാനാണ് റെയിൽവേ ഇതുവഴി ലക്ഷ്യമിടുന്നത്. ഉപയോഗിച്ച ജലം ശുദ്ധീകരിച്ചാവും സ്വകാര്യ കമ്പനികൾ റെയിൽവേക്ക് കൈമാറുക. ഇതുവഴി രണ്ട് ലക്ഷ്യങ്ങളാണ് റെയിൽവേ മുന്നിൽ കാണുന്നത്. ഉപയോഗിച്ച ജലം ശുദ്ധികരിച്ച് ഉപയോഗിക്കുക വഴി വെള്ളം പരമാവധി സംരക്ഷിക്കുക. വെള്ളം വാങ്ങുന്നത് മൂലമുണ്ടാകുന്ന െചലവ് കുറക്കുക എന്നിവയാണ് റെയിൽവേ മുന്നിൽ കാണുന്ന ലക്ഷ്യങ്ങൾ.
മാർച്ച് 22നാകും ഇന്ത്യൻ റെയിൽവേ പുതിയ ജലനയം പ്രഖ്യാപിക്കുക. നിലവിൽ സംസ്ഥാനങ്ങളിൽ നിന്നാണ് റെയിൽവേ വെള്ളം വാങ്ങുന്നത്. 4000 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഒരു ലിറ്ററിന് രണ്ട് പൈസക്ക് റെയിൽവേക്ക് ലഭ്യമാവും. നിലവിൽ സംസ്ഥാനങ്ങളിൽ നിന്ന് ലിറ്ററിന് 7 പൈസ നിരക്കിലാണ് വെള്ളം വാങ്ങുന്നത്. ഇതിനൊടൊപ്പം തന്നെ മഴവെള്ള സംഭരണത്തിനുള്ള പദ്ധതിയും ഇന്ത്യൻ റെയിൽവേ തയറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.