മുംബൈ: നിരക്ക് കുറച്ചും വേഗം കൂട്ടിയും ഡൽഹി-മുംബൈ റെയിൽ റൂട്ടിൽ രാജധാനി എക്സ്പ്രസ് ട്രെയിനിന്‍റെ പരീക്ഷണ ഒാട്ടം തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച മുതൽ ജനുവരി 16 വരെയാണ് പരീക്ഷണ സർവീസ്. ഡൽഹി, ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് മുംബൈയിലെ ബാന്ദ്ര ടെർമിനലിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്.
നിലവിലെ രാജധാനി എക്സ്പ്രസിനേക്കാൾ രണ്ട് മണിക്കൂറിലേറെ സമയവും ടിക്കറ്റ് നിരക്കിൽ 800 രൂപവരെയും യാത്രക്കാർക്ക് ലാഭിക്കാം. മറ്റ് ഘടകങ്ങളെ ആശ്രയിച്ചുള്ള ടിക്കറ്റ് നിരക്കിലെ ഏറ്റകുറച്ചിലുകൾ ഇതിന് ബാധകമല്ല. അടിസ്ഥാന നിരക്കിനേക്കാൾ 20 ശതമാനം കൂടുതലാണ് പുതിയ ട്രെയിനിന്‍റെ നിരക്കെങ്കിലും നിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധകമല്ലാത്തതിനാൽ 600 മുതൽ 800 രൂപവരെ ഇടിവുണ്ടാകും. ഭക്ഷണ സേവനം ആവശ്യമില്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 19 ശതമാനം കൂടുതൽ ഇളവുണ്ടാകും.
നിലവിലെ രാജധാനി എക്സ്പ്രസ് ട്രെയിനുകൾ 16 മണിക്കൂറുകൊണ്ടാണ് ഡൽഹി-മുംബൈ റെയിൽ ദൂരമായ 1,377 കിലോ മീറ്റർ ഒാടിയെത്തുന്നത്. ആറ് സ്റ്റേഷനുകളിലാണ് സറ്റോപ്പ്. പുതിയ ട്രെയിൻ 14 മണിക്കൂറു കൊണ്ട് ഒാടിയെത്തും. രാജസ്ഥാനിലെ കോട്ട, ഗുജറാത്തിലെ വഡോദര, സൂറത്ത് എന്നീ സ്റ്റോപ്പുകളിൽ മാത്രമെ ഇത് നിറുത്തു. ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 4.15ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 6.10ന് മുംബൈയിൽ എത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് (വൈകീട്ട് 4.15ന്) മുംബൈയിൽ നിന്നും ഡൽഹിക്ക് പുറപ്പടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.