representational image

"ട്രെയിൻ അറ്റ് എ ഗ്ലാൻസ്": പുതിയ സമയം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : യാത്രക്കാരുടെ സുഖപ്രദമായ യാത്രക്കായി ഇന്ത്യൻ റെയിൽവേ ഒക്ടോബർ ഒന്ന് മുതൽ പുതിയ ട്രെയിൻ ടൈം ടേബിൾ പുറത്തിറക്കി. പുതിയ സമയം 'ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്' (ടാഗ്) എന്നറിയപ്പെടും. റെയിൽവേയുടെ ഒദ്യോഗിക വെബ്സൈറ്റിലായിരിക്കും ഇത് ല‍ഭ്യമാകുക. കൂടാതെ ഇ-ബുക്ക് രൂപത്തിലും ഐ.ആർ.ടി.സിയിൽ ലഭ്യമാണ്.

പുതിയ ടൈം ടേബിൾ അനുസരിച്ച് ട്രെയിൻ പുറപ്പെടൽ, എത്തിച്ചേരൽ, വൈകുന്ന ട്രെയിനുകൾ എന്നിങ്ങനെ 'ടാഗി'ലൂടെ യാത്രക്കാർക്ക് പരിശോധിക്കാം.

കണക്കുകളനുസരിച്ച് 3,240 എക്സ്പ്രസ് ട്രെയിനുകളും 3,000 പാസഞ്ചർ ട്രെയിനുകളും 5,660 സബർബൻ ട്രെയിനുകളും ഇന്ത്യൻ റെയിൽവേക്ക് കീഴിൽ നിലവിൽ സർവീസ് നടത്തുന്നുണ്ട്.

ദിവസവും 2.23 കോടി യാത്രക്കാരാണ് ട്രെയിനിൽ യാത്രചെയ്യുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി 2021-22 കാലയളവിൽ 65,000 പ്രത്യേക ട്രിപ്പുകൾ നടത്തിയിരുന്നതായും കൂടുതൽ പേർക്ക് യാത്രാസൗകര്യം ഒരുക്കാനായി ഏകദേശം 566 കോച്ചുകൾ സ്ഥിരമായി വർധിപ്പിച്ചതായും റെയിൽവേ അറിയിച്ചു.

Tags:    
News Summary - Indian Railways to release new timetable 'Trains At a Glance' today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.