ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു

ലണ്ടൻ: യാത്രക്കിടയിൽ കാർ കുഴിയിൽ വീണ് ഇന്ത്യൻ വിദ്യാർഥി ഇംഗ്ലണ്ടി​ൽ മരിച്ചു. ചിരഞ്ജീവി പൻഗുലുരി എന്ന 32കാരനാണ് മരിച്ചത്. ഇയാൾ ആന്ധ്ര സ്വദേശിയാണെന്ന് കരുതുന്നു. ഇംഗ്ലണ്ടിലെ ലിസെസ്റ്ററിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു.

നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് മാറി കുഴിയിൽ പതിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായി ​പൊലീസ് പറയുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. ലിസെസ്റ്ററിൽ താമസിക്കുന്ന വിദ്യാർഥിയാണ് ചിരഞജീവി. സംഭവത്തിൽ കാറോടിച്ചിരുന്ന 27കാരനെതിരെ അപകടകരമായി വാഹനമോടിച്ചതിന് പൊലീസ് ​കേസെടുത്തു. സാക്ഷികൾക്കും തെളിവിനുമായി കാറിലെ വെബ്കാം പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Indian student dies, car crash in UK's Leicestershire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.