അ​തു​ൽ സു​ഭാ​ഷ് പു​റ​ത്തു​വി​ട്ട വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു​വി​ൽ ടെ​ക്കി​യു​ടെ ആ​ത്മ​ഹ​ത്യ നീ​തി വേ​ണ​മെ​ന്ന് കു​ടും​ബം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ടെ​ക്കി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം രം​ഗ​ത്തെ​ത്തി.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ടെ​ക് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​തു​ൽ സു​ഭാ​ഷ് ആ​ണ് (34) ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​ക്കു​റി​പ്പ് ബാ​ക്കി​വെ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ​യു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ​യും നി​ര​ന്ത​ര പീ​ഡ​ന​മാ​ണ് ത​ന്നെ ക​ടും​കൈ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് യു​വാ​വി​ന്റെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലു​ള്ള​ത്. ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​യ ഒ​രു ജ​ഡ്ജി​യു​ടെ പേ​രും കു​റി​പ്പി​ലു​ണ്ട്. മാ​റ​ത്ത​ഹ​ള്ളി മ​ഞ്ജു​നാ​ഥ് ലേ​ഔ​ട്ടി​ലെ താ​മ​സ​സ്ഥ​ല​ത്ത് സീ​ലി​ങ് ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു​മു​മ്പ് റെ​ക്കോ​ഡ് ചെ​യ്ത​തെ​ന്ന് ക​രു​തു​ന്ന 80 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. താ​ൻ സ​മ്പാ​ദി​ച്ച പ​ണ​മാ​ണ് ത​ന്റെ ശ​ത്രു​ക്ക​ളെ ശ​ക്ത​രാ​ക്കി​യ​തെ​ന്നും അ​തേ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ അ​വ​രെ​ന്നെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഈ ​ചാ​ക്രി​ക വ്യ​വ​സ്ഥ ഇ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നും യു​വാ​വ് വി​ഡി​യോ ദൃ​ശ്യ​ത്തി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ജ​ഡ്ജി​ക്കെ​തി​രെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും യു​വാ​വ് മ​ര​ണ​ത്തി​നു​മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ അ​തു​ലും ഭാ​ര്യ​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും യു​വാ​വി​നെ​തി​രെ ഭാ​ര്യ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. 2019ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും കു​റ​ച്ചു​കാ​ല​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.

അ​തു​ലി​ന് നീ​തി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ ബി​കാ​സ്, ബ​ന്ധു പ​വ​ൻ​കു​മാ​ർ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി. പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് വ​ഴി​വെ​ച്ച​തെ​ന്നും ഭാ​ര്യ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ലു വ​യ​സ്സു​ള്ള കു​ഞ്ഞി​ന്റെ ചെ​ല​വി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം മാ​സം​തോ​റും 40,000 രൂ​പ​യാ​ണ് അ​തു​ലി​ൽ​നി​ന്ന് ഭാ​ര്യ വാ​ങ്ങി​യി​രു​ന്ന​ത്. പി​ന്നീ​ട​ത് ഇ​ര​ട്ടി​യാ​യി ചോ​ദി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ അ​തു​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണ് ന​ല്ല​തെ​ന്ന് ഭാ​ര്യ ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​റ​ഞ്ഞ​താ​യും അ​തു​കേ​ട്ട് ജ​ഡ്ജി ചി​രി​ച്ച​ത് അ​തു​ലി​നെ വേ​ദ​നി​പ്പി​ച്ച​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ബം​ഗ​ളൂ​രു പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് തി​രി​ക്കും. യു​വാ​വി​ന്റെ ഭാ​ര്യ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നും കേ​സി​ന്റെ എ​ല്ലാ വ​ശ​വും പ​രി​ശോ​ധി​ക്കു​മെ​ന്നും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. 

Tags:    
News Summary - Justice-Techy-Suicide-Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.