മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസറെ ബാറ്റ്​ കൊണ്ടടിച്ച ഇൻഡോർ​ എം.എൽ.എ അറസ്​റ്റിൽ Video

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ് ഥനെ ക്രിക്കറ്റ്​ ബാറ്റുപയോഗിച്ച്​ മർദിച്ച എം.എൽ.എ അറസ്​റ്റിൽ. മുതിർന്ന ബി.ജെ.പി നേതാവ്​ കൈലാഷ്​ വിജയവർഗീയയുടെ മകനും ബി.ജെ.പി എം.എൽ.എയുമായ ആകാശ്​ വിജയവർഗീയയാണ് അറസ്​റ്റിലായത്​​.

പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദ ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുന്നുണ്ട്​. അഞ്ച്​ മിനുട്ടുകൾക്കുള്ളിൽ സ്ഥലത്തു നിന്ന്​ പോകണമെന്ന ും അല്ലാത്തപക്ഷം എന്ത്​ സംഭവിച്ചാലും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്നും പറഞ്ഞ്​ എം.എൽ.എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിൽ കാണാം​.

എം.എൽ.എയും ഉദ്യോഗസ്ഥനും തമ്മിൽ വക്കേറ്റമുണ്ടാവുകയും ഇതേതുടർന്ന്​ എം.എൽ.എ ബാറ്റുപയോഗിച്ച്​ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന്​ എം.എൽ.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​തു. മാധ്യപ്രവർത്തകരുടേയ​ും നാട്ടുകാരുടേയും മുമ്പിൽ വെച്ചായിരുന്നു മർദനം​. പൊലീസ്​ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഉദ്യോസ്ഥരെ​ അക്രമികളിൽ നിന്ന്​ രക്ഷപ്പെടുത്തിയത്​.

മുനിസിപ്പൽ ഓഫീസർ അനധികൃതമായി കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നെന്ന്​ ആകാശ്​ വിജയവർഗീയ എം.എൽ.എ ആരോപിച്ചു. കെട്ടിട ഉടമസ്ഥൻ കോർപറേഷനിൽ പണമടച്ചതാണ്​. ചില ആളുകൾ ആ കെട്ടിടത്തിൽ താമസിക്കുന്നുമുണ്ട്​. താൻ കോർപ്പറേഷനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർ ഫോണെടുത്തില്ല. വോട്ട്​ ചെയ്​ത ജനങ്ങ​േളാട്​ തനിക്ക്​ ചില ഉത്തരാദിത്തങ്ങളുണ്ടെന്നും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥനെ ഇനിയും മർദിക്കുമെന്നും എം.എൽ.എ പറഞ്ഞു.

അതേസമയം, കൈയേറ്റങ്ങൾക്കെതിരായ നടപടികൾക്കിടെ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചതിനാണ്​ ആകാശ്​ വിജയവർഗീയ മർദിച്ചതെന്ന്​ ബി.ജെ.പി നേതാവ്​ ഹിതേഷ്​ ബാജ്​പായ്​ പറഞ്ഞു. ‘‘ഓഫീസറെ ക്രിക്കറ്റ്​ ബാറ്റ്​ ഉപയോഗിച്ച്​ മർദിച്ചതിന്​ നിങ്ങൾക്ക്​​ ആകാശിനെ ജയിലിലടക്കാം. എന്നാൽ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ നിങ്ങൾ എന്തു ചെയ്യും.? -ഹിതേഷ്​ ബാജ്​പായ്​ ചോദിച്ചു.

Tags:    
News Summary - Indore BJP MLA Akash Vijayvargiya thrashes civic officer with cricket bat -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.