ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് 19 പോസിറ്റീവായ ഡോക്ടർ മരിച്ചു. 62കാരനായ ഡോ. ശത്രുഘൻ പഞ്ച്വനിയാണ് മ രിച്ചത്. ഇതോടെ ഇൻഡോർ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.
നാല് ദിവസങ്ങൾക്ക് മുമ്പാണ ് ഡോ. ശത്രുഘൻ പഞ്ച്വനിക്ക് കോവിഡ് വൈറസ് ബാധയേറ്റതെന്ന് ഒരു സർക്കാർ ആശുപത്രിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അധികം വൈകാതെ അദ്ദേഹം ഒരു വിഡിയോ സന്ദേശം പുറത്തു വിടുകയും തനിക്ക് രോഗമില്ലെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, മരിച്ച ഡോക്ടർ ചികിത്സയുടെ ഭാഗമായി കോവിഡ് രോഗിയുമായി അടുത്തിടപഴകിയിരുന്നതായി ഇൻഡോറിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഒാഫീസർ ഡോ. പ്രവീൺ ജാധിയ പറഞ്ഞു. നിലവിൽ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് 62കാരനായ ശത്രുഘൻ പഞ്ച്വനി മരണത്തിന് കീഴടങ്ങിയത്.
ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇൻഡോറിൽ നിലവിൽ 213 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കോവിഡ് ഹോട്സ്പോട്ടാണ് ഇൻഡോറിപ്പോൾ. സംസ്ഥാനത്ത് ആകെ 411 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.