മുംബൈ: സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന് മുംബൈ ബൈക്കുള ജയിലില്‍ നടന്ന സംഘർഷത്തിൽ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.
ജയില്‍ സംഘർഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്. 45കാരിയായ മഞ്ജുര ഷെട്ടിയെ ജയില്‍ അധികൃതര്‍ മർദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ജയിലില്‍ മറ്റ് തടവുകാര്‍ പ്രതിഷേധം ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് തടവുകാരിയായ മഞജുര ജെ.ജെ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 200 ഒാളം തടവുകാർ സംഘടിച്ച് ജയിലിെൻറ ടെറസിൽ കയറി പ്രതിഷേധിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. ജയിലിൽ 251 വനിതാ തടവുകാരാണ് ഉള്ളത്.
മഞജുരയുടെ മരണത്തെ തുടര്‍ന്ന് ആറ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.