ഐ.എൻ.എസ് ബ്രഹ്മപുത്രക്ക് തീപിടിത്തം; നാവികനെ കാണാതായി

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രക്ക് തീപിടിച്ചു. നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്താനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ ഒരു ജൂനിയർ സെയിലറെ കാണാതായെന്ന് നേവി പറഞ്ഞു. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമാണു തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയുടെ സഹായത്തോടെ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. സംഭവത്തിൽ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ഐ.എൻ.എസ് ബ്രഹ്മപുത്ര 2000 ഏപ്രിലിലാണ് കമീഷൻ ചെയ്തത്.

Tags:    
News Summary - INS Brahmaputra Severely Damaged In Fire, Lying On Its Side; Sailor Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.