ഇൻസ്​റ്റഗ്രാമും മെസ്സഞ്ചറും പണിമുടക്കി

സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളായ ഇൻസ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി. ഫെയ്‌സ്ബുക്കി​െൻറ കുടക്കീഴിൽ വരുന്ന ആപ്പുകളാണിത്​. മെസഞ്ചർ​ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ആപ്പാണ്​. ഇൻസ്റ്റാഗ്രാമാക​െട്ട​ ഫോ​​േട്ടാകൾ പങ്കുവയ്​ക്കുന്നതിനുമുള്ള സംവിധാനമാണ്​. വാഴാഴ്​ച ഇന്ത്യൻ സമയം മൂന്നോടെ രണ്ടിലും വിവിധ പ്രശ്​നങ്ങൾ രൂപപ്പെടുകയായിരുന്നു.


ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പ്രശ്‌നമുണ്ടായതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കൾക്ക്​ പുതിയ സന്ദേശങ്ങൾ വരുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്​നം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക്​ പോസ്​റ്റുകൾ അപ്​ലോഡ്​ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചകഴിഞ്ഞ് മൂന്ന്​ മണിയോടെയാണ്​ രണ്ട് പ്ലാറ്റ്ഫോമുകൾക്കെതിരെയും പരാതികൾ ആരംഭിച്ചത്​.

സെർവറുകളുമായി കണക്​ടുചെയ്യാനാകാത്തതാണ്​ പ്രശ്​നത്തിന്​ കാരണമെന്നാണ്​ സൂചന. യൂറോപ്പിലും ജപ്പാനിലും ആരംഭിച്ച പ്രശ്​നം താമസിയാതെ ഇന്ത്യയിലെ ഉപയോക്താക്കളെയും ബാധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്​ ഫേസ്​ബുക്ക്​ ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.