ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ ട്രാക്കുകളിൽ സ്ഫോടനം നടത്താൻ പാക് ചാരസംഘടനയായ െഎ.എസ്.െഎ(ഇന്‍റർ സർവ്വീസസ് ഇന്‍റലിജൻസ്) ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പ്രധാനമായും പഞ്ചാബിലേയും സമീപ സംസ്ഥാനങ്ങളിലേയും റെയിൽവേ ട്രാക്കുകൾ തകർക്കാൻ െഎ.എസ്.െഎ പദ്ധതിയിട്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പും നൽകി.
ഗുഡ്സ് ട്രെയിനുകൾ വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായി തടസ്സപ്പെടുത്തുകയാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നത്. റെയിൽവേ ട്രാക്കുകൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന സ്ഫോടനങ്ങൾക്ക് ഇന്ത്യയിലുള്ള പാക് സ്ലീപ്പർ സെല്ലുകൾക്ക് െഎ.എസ്.െഎ വലിയ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ഏജൻസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.