ന്യൂഡൽഹി: സി.ബി.െഎയിൽ വൻ സ്ഥലംമാറ്റങ്ങളുമായി ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു. 2ജി അഴിമതി, തൂത്തുക്കുടിയിലെ സ ്റ്റെർലൈറ്റ് വെടിവെപ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കം ഇരുപതോളം പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.
2ജി കേസ് അന്വേഷിക്കുന്ന, ഡൽഹി അഴിമതിവിരുദ്ധ വിഭാഗത്തിലെ വിവേക് പ്രിയദർശനിയെ ചണ്ഡിഗഢിലേക്ക് മാറ്റി. അതേസമയം, കോടതി പ്രത്യേക നിർദേശപ്രകാരം ഏതെങ്കിലും കേസിൽ അന്വേഷണം നടത്തുന്നതോ മേൽനോട്ടം വഹിക്കുന്നതോ ആയ ഉദ്യോഗസ്ഥരെ പ്രസ്തുത കേസുകളുടെ ചുമതലയിൽനിന്ന് മാറ്റിയിട്ടില്ല. 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് വെടിവെപ്പു കേസ് അന്വേഷിക്കുന്ന എ. ശരവണനെ മുംബൈയിലെ ബാങ്കിങ് , ഒാഹരി വെട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന വിഭാഗത്തിലേക്കും മാറ്റി. എന്നിരുന്നാലും, സ്റ്റെർലൈറ്റ് കേസ് ഇദ്ദേഹംതന്നെ അന്വേഷിക്കും.
ഇതിനിടെ, നാഗേശ്വര റാവുവിെൻറ നിയമനം നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ജനുവരി 24ന് വാദം കേേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.