പാക്​-ബംഗ്ലാദേശ്​ അന്താരാഷ്​ട്ര അതിർത്തികൾ അടക്കുമെന്ന്​ രാജ്​നാഥ്​ സിങ്​

ഭോപ്പാല്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. തീവ്രവാദത്തിനെതിെരയും അഭയാർഥി പ്രശ്നങ്ങളിലും സുപ്രധാന ചുവടുവെപ്പായാണ് പാക്-ബംഗ്ലാദേശ്  അതിർത്തികൾ എത്രയും പെട്ടന്ന് അടക്കാൻ ഇന്ത്യ ആലോചിക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.  മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബി.എസ്.എഫ് അക്കാദമിയിൽ നടന്ന അസിസ്റ്റന്റ് കമാൻറർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റശ്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കയാണ്. ഇത് തടയുന്നതിന് 2018 ഒാടെ പാക് അന്തരാഷ്ട്ര അതിർത്തി അടക്കുന്നതിനുള്ള നടപടിയെടുക്കും. അതിർത്തി അടക്കുന്നതു സംബന്ധിച്ച നടപടികൾ കേന്ദ്രസർക്കാർ തലത്തിൽ ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ തലത്തിൽ ബി.എസ്.എഫും സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറിമാരുമാണ് നിരീക്ഷിക്കേണ്ടത്.

അന്താരാഷ്ട്ര അതിര്‍ത്തികളിലെ ഇടപെടലുകളില്‍ ബി.എസ്.എഫ് മാറ്റം വരുത്തിയിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പേര് പ്രശസ്തമാണ്. സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരത്തിലുള്ള പ്രകിയകളിലൂടെയാണ് സേന മുന്നോട്ടു വരേണ്ടതെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.

Tags:    
News Summary - International boundaries with Pak, Bangladesh to be sealed soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.