വാഷിങ്ടണ്‍/ലണ്ടന്‍: ഒരേയൊരു റോക്കറ്റിലൂടെ 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭ്രമണപഥത്തിലത്തെിച്ച് ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഇന്ത്യയെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ‘‘ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ തൂവലില്‍ എഴുതിച്ചേര്‍ക്കാന്‍ മറ്റൊരു മഹത്തായ നേട്ടംകൂടി. ചെലവു കുറച്ച ദൗത്യത്തിലൂടെ മഹത്തായ നേട്ടം കൈവരിച്ച രാജ്യം ആഗോള പ്രീതി പിടിച്ചുപറ്റി’’ -എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മിനിറ്റുകള്‍ക്കകം 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് റെക്കോഡുകള്‍ തിരുത്തിയെഴുതിയ ഇന്ത്യ ആഗോള ബഹിരാകാശ വിപണിയിലെ നിര്‍ണായകശക്തിയായി മാറിയെന്ന് ന്യൂയോര്‍ക് ടൈംസ് അഭിപ്രായപ്പെട്ടു. അതീവ ദുഷ്കരമായ ഒന്നാണ് വിക്ഷേപണം. ഒരൊറ്റ റോക്കറ്റില്‍നിന്ന് ഒരു മണിക്കൂറിനിടെ 17,000 മൈല്‍ സഞ്ചരിക്കുമ്പോള്‍ ദിശ തെറ്റിപ്പോയാല്‍ ഉപഗ്രഹങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം മറികടന്നാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യു.എസിനെയും റഷ്യയെയും മറന്നേക്കൂ.
ഏഷ്യയിലാണ് യഥാര്‍ഥ ബഹിരാകാശ മത്സരമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 20 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിലത്തെിച്ചതാണ് ഇതുവരെയുള്ള നേട്ടം. പുതിയ വിക്ഷേപണത്തോടെ ബഹിരാകാശരംഗത്ത് നേട്ടംകൊയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതത്തെിയെന്ന് ലണ്ടന്‍ ടൈംസ് പത്രം വിലയിരുത്തി. റഷ്യ, യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവുകുറഞ്ഞതാണ് ഇന്ത്യയുടെ മഹത്തായ ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതലും. ഐ.എസ്.ആര്‍.ഒയുടെ ചൊവ്വദൗത്യത്തിന് 7.3 കോടി ഡോളര്‍ കണക്കാക്കുമ്പോള്‍ നാസയുടെ ചൊവ്വദൗത്യത്തിന്‍െറ ചെലവ് 67.1 കോടി ഡോളറാണെന്നും പത്രം ചൂണ്ടിക്കാട്ടി.
ബഹിരാകാശ രംഗത്ത് ചരിത്രം ഭേദിച്ച ഇന്ത്യ സ്വകാര്യ ബഹിരാകാശ വിപണിയിലെ നിര്‍ണായക ശക്തിയെന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചുവെന്ന് ഗാര്‍ഡിയന്‍ ദിനപത്രവും ബി.ബി.സി ചാനലും അഭിപ്രായപ്പെട്ടു. ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രംകുറിച്ചുവെന്ന് ചൈനയിലെ ഷിന്‍ഹുവ വാര്‍ത്ത ഏജന്‍സി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.