കാർത്തി ചിദംബരത്തി​െൻറ വീട്ടിൽ വീണ്ടും എൻഫോഴ്​സ്​മെൻറ്​ റെയ്​ഡ്​

ചെന്നൈ: പി.ചിദംബരത്തി​​​​​െൻറ മകൻ കാർത്തി ചിദംബരത്തി​​​​​െൻറ സ്ഥാനങ്ങളിൽ വീണ്ടും എൻ​ഫോഴ്​സ്​മ​​​​െൻറ്​ റെയ്​ഡ്​. കാർത്തിയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെയും ചെന്നൈയിലെയും കെട്ടിടങ്ങളിലാണ്​ എൻഫോഴ്​സ്​മ​​​​െൻറ്​ റെയ്​ഡ്​. എയർസെൽ-മാക്​സിസ്​ ഇടപാടുമായി ബന്ധപ്പെട്ട്​ കള്ളപ്പണം വെളിപ്പിച്ചത്​ സംബന്ധിച്ച കേസിലാണ്​ പരിശോധന.

വ്യാഴാഴച എൻഫോഴ്​സ്​മ​​​​െൻറിന്​ മുമ്പാകെ ഹാജരാവണമെന്ന്​ ആവശ്യപ്പെട്ട്​ കാർത്തി ചിദംബരത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ,  ഹാജരായിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ റെയ്​ഡുമായി എൻഫോഴ്​സ്​മ​​​​െൻറ്​ മുന്നോട്ട്​ പോയിരിക്കുന്നത്​. ജനുവരി 16ന്​ കാർത്തിയോട്​ വീണ്ടും ഹാജരാവാനും എൻഫോഴ്​സ്​മ​​​​െൻറ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

കാർത്തി ചിദംബരത്തിനും ​െഎ.എൻ.എക്​സ്​ മീഡിയ ഡയറക്​ടർമാരായ പീറ്റർ, ഇന്ദ്രാണി എന്നിവർക്കും എതിരെയാണ്​ കേസ്​. സി.ബി.​െഎയാണ്​ ഇതുസംബന്ധിച്ച കേസ്​ ആദ്യം രജിസ്​റ്റർ ചെയ്​തത്​. എന്നാൽ, പിന്നീട്​ എൻഫോഴ്​സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റ്​ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കേസ് എടുക്കുകയായിരുന്നു​. ഡിസംബറിലും കാർത്തിയുടെ സ്ഥാപനങ്ങളിലും വീട്ടിലും എൻഫോഴ്​സ്​മ​​െൻറ്​ റെയ്​ഡ്​ നടത്തിയിരുന്നു. സെപ്​തംബറിൽ നടത്തിയ പരിശോധനയിൽ 1.16 കോടിയുടെ സ്വത്ത്​ എൻഫോഴ്​​സ്​മ​​െൻറ്​ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - INX media money laundering case: ED raids Karti Chidambaram's premises in Chennai and Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.