ന്യൂഡൽഹി: ഗുജറാത്ത് കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥൻ രാകേഷ് അസ്താനയെ സി.ബി.െഎ പ്രത്യേക ഡയറക്ടറായി നിയമിച്ചു. സി.ബി.െഎ അഡീ ഷണൽ ഡയറക്ടറായിരുന്ന അസ്താനയുടെതടക്കം എട്ട് മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് കഴിഞ്ഞ ദിവസം േകന്ദ്രസർക്കാർ അനുമതി നൽകി.
ഗുർബചൻ സിംഗ്, അരവിന്ദ് കുമാർ എന്നിവർക്ക് ഇൻറലിജൻസ് ബ്യൂറോ (െഎ.ബി) പ്രത്യേക ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി. ഉത്തർ പ്രദേശ് പൊലീസ് ഡി.ജി.പി, സി.ബി.െഎ ജോയൻറ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജാവേദ് അഹമദാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റൊരു ഉദ്യോഗസ്ഥൻ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഒാഫ് ക്രിമിനോളജി ആൻറ് ഫോറൻസിക് സയൻസി’ൽ പ്രത്യേക ഡയറക്ടർ ജനറൽ പദവിയാണ് ജാവേദിന് നൽകിയത്. 1984 കേഡർ ഉദ്യോഗസ്ഥരാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.