ന്യൂഡൽഹി: ഇറാൻ ഉപരോധം പുനഃസ്ഥാപിക്കാനുള്ള യു.എസ് തീരുമാനം ഇന്ത്യയുടെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിയെ ബാധിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങൾ യു.എസ് നയം പിന്തുടരാത്തിടത്തോളം ഇൗ നിലക്കുള്ള ഭീഷണിയുണ്ടാകില്ല. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലൊന്നാണ് ഇറാൻ. യൂറോപ്യൻ ബാങ്കുകൾ വഴി യൂറോ കറൻസിയിലാണ് ഇതിെൻറ പണം രാജ്യം നൽകുന്നത്. ഇത് തടഞ്ഞില്ലെങ്കിൽ, ഇറക്കുമതിക്ക് തടസ്സമുണ്ടാകില്ല.
ഇറാൻ ഉപരോധത്തിൽ ഇളവുവരുത്തിയ തീരുമാനം റദ്ദുചെയ്യുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കൂടി 2014 മുതലുള്ള ഏറ്റവും ഉയർന്ന വിലയിലെത്തി. അസംസ്കൃത എണ്ണ വില 2.5 ശതമാനം വർധിച്ച് ബാരലൊന്നിന് 76.75 യു.എസ് ഡോളറായി.
യു.എസ് തീരുമാനത്തോട് യൂറോപ്യൻ രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ഭാവിയിലെ കാര്യങ്ങളെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) ഡയറക്ടർ (ഫിനാൻസ്) എ.കെ. ശർമ പറഞ്ഞു. യൂറോപ്യൻ യൂനിയൻ തൽസ്ഥിതി തുടർന്നാൽ ഇന്ത്യക്ക് ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.