ദുൈബ: സമൂഹമാധ്യമങ്ങളിലൂടെ പര മത വിദ്വേഷം പരത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൂടുതൽ അറബ് പ്രമുഖർ രംഗത് ത്. കൊറോണയുടെ മറവിൽ ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ വിവേചനം ശക്തമാകുന്നുവെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പേ ാർട്ടുകളുടെ വെളിച്ചത്തിലാണ് വെറുപ്പ് പരത്തുന്നവരെ ഒറ്റപ്പെടുത്താൻ സാംസ്കാരിക പ്രവർത്തകരും നിയമജ്ഞരും പ ണ്ഡിതരുമെല്ലാം മുന്നോട്ടു വരുന്നത്. പല ഇന്ത്യൻ രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും വിദ്വേഷ നിലപാടുകളും അവർ ചോദ്യം ചെയ്യുന്നു. അറബ് സ്ത്രീകളെ അവഹേളിക്കുന്ന ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ പഴയ പോസ്റ്റ് വൻ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.
അതിനു പിന്നാലെ ദുബൈയിൽ താമസിക്കുന്ന ബോളിവുഡ് ഗായകൻ സോനു നിഗമിെൻറ പഴയ ഒരു ട്വീറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുബൈയിൽ കുടുംബ സമേതം താമസിക്കുന്ന ഗായകൻ നാട്ടിലേക്ക് മടങ്ങാനിരുന്നതാെണങ്കിലും കോവിഡ് ലോക്ഡൗൺ മൂലം ഇവിടെ തുടരുകയാണ്. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിയെ വിമർശിച്ച് സോനു 2017 ഏപ്രിലിൽ ഇട്ട ട്വീറ്റുകളുടെ സ്ക്രീൻഷോട്ടാണ് വീണ്ടും ഉയർന്നു വരുന്നത്. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക്വിളി മതാത്മകത അടിച്ചേൽപ്പിക്കലാണെന്നായിരുന്നു പോസ്റ്റിെൻറ സാരം.
മുസ്ലിം അല്ലാത്ത തനിക്ക് ബാങ്ക് കേട്ട് ഉണേരണ്ടി വരുന്നുവെന്നും നബിയുടെ കാലത്ത് വൈദ്യുതി ഇല്ലായിരുന്നുവെന്നുമെല്ലാം പരാമർശിക്കുന്ന ട്വീറ്റ് അക്കാലത്ത് സിനിമാ വൃത്തങ്ങളിലും ഗായകെൻറ ആരാധകർക്കിടയിലും ഭിന്നാഭിപ്രായങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ജനാധിപത്യം ഇല്ലെന്ന് ആരോപിച്ച് ഗായകൻ ട്വിറ്റർ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവ് ഷെഹ്ലാ റാഷിദിനെതിരെ അശ്ലീല കമൻറുകളിട്ടതിനെ തുടർന്ന് ഗായകൻ അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. ദേശസ്നേഹികളായ തെൻറ ഫോളോവർമാരും ട്വിറ്റർ വിടണമെന്ന് ആഹ്വാനവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.