ന്യൂഡൽഹി: ഗസ്സയിൽ അടിയന്തര വെടിനിർത്തലിനുള്ള ആഗോള ആഹ്വാനത്തിൽ പങ്കുചേരാതെ അമേരിക്ക-ഇസ്രായേൽ വംശഹത്യയെ പിന്തുണക്കുന്ന സമീപനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ഇടതു പാർട്ടികൾ.
ഡൽഹിയിൽ ഇന്ത്യയിലെയും അമേരിക്കയിലെയും വിദേശ, പ്രതിരോധ മന്ത്രിമാർ ചർച്ച നടത്തുന്ന വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ദേശവ്യാപക പ്രതിഷേധത്തിന് സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ-എം.എൽ എന്നിവ ആഹ്വാനംചെയ്തു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് എന്നിവരുമായി ചർച്ചക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.