ന്യൂഡൽഹി: ഇന്ത്യയുമായി ഇസ്രായേലിെൻറ ആയുധ ഇടപാടുകൾ സംബന്ധിച്ച സുപ്രധാന രഹസ്യ േര ഖകൾ മൂന്നാം കക്ഷിയുടെ കൈവശമെത്തിയെന്ന് വെളിപ്പെടുത്തൽ. ഈ വർഷാദ്യം ഇന്ത്യയിലെത ്തിയ ഇസ്രായേൽ പ്രതിരോധ സംഘത്തിെൻറ കൈവശമുണ്ടായിരുന്ന രേഖകളാണ് നഷ്ടമായത്. ഇത ് പിന്നീട് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിയിലെത്തിച്ച് ‘അപകട’മൊഴിവാക്കിയെന്ന് ഇസ്രായേൽ പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മെയർ ബിൻ ശബ്ബത്തും സംഘവുമാണ് ജനുവരിയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര േമാദി, ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് േഡാവൽ എന്നിവരുമായി ചർച്ചയായിരുന്നു ലക്ഷ്യം. ചാരവിമാനങ്ങൾ, പൈലറ്റില്ലാ വിമാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ, റഡാർ സംവിധാനങ്ങൾ തുടങ്ങി ഇന്ത്യക്ക് വിൽക്കാനുദ്ദേശിച്ച ആയുധങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും സംഘം കരുതി. അതി രഹസ്യ സ്വഭാവമുള്ള വിവരങ്ങളുള്ള രേഖകളുമായി വിമാനം കയറും മുമ്പ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയ ഉദ്യോഗസ്ഥർ രേഖകൾ അവിടെ മറന്ന് വിമാനം കയറി. എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഹോട്ടൽ ജീവനക്കാരന് ഇവ ലഭിക്കുന്നത്.
രേഖകളുടെ സ്വഭാവം മനസ്സിലാക്കിയ ജീവനക്കാരൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള തെൻറ സുഹൃത്തിന് കൈമാറി. ഇയാൾ നേരിട്ട് ന്യൂഡൽഹിയിലേക്ക് പറന്ന് എംബസിയിലെത്തി രേഖകൾ സമർപ്പിക്കുകയായിരുന്നു. ഇതിനിടക്ക് മറ്റാരുടെയെങ്കിലും കൈവശമെത്തിയോ എന്നും വിവരങ്ങൾ ചോർന്നോ എന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അന്വേഷണം നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.