അഗസ്​റ്റ വെസ്​റ്റ്​ലാൻഡ്​: ഇടനിലക്കാരനെ കൈമാറില്ലെന്ന്​ ഇറ്റലി

ന്യൂഡൽഹി: അഗസ്​റ്റ വെസ്​റ്റലാൻഡ്​ ഹെലികോപ്​ടർ ഇടപാടുമായി ബന്ധപ്പെട്ട്​ ഇടനിലക്കാരനായി പ്രവർത്തിച്ച കാർലോ ജെറോസോയെ വിട്ടുനൽകാനാവില്ലെന്ന്​ ഇറ്റലി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന്​ കരാറുകളൊന്നും നിലവിലില്ലെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ ഇറ്റലിയുടെ നടപടി. കേസ്​ അന്വേഷിക്കുന്ന എജൻസികൾക്ക്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ തീരുമാനം.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറി​​​െൻറ അഭാവത്തിൽ ജെറോസയെ ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രാല​യത്തെ സി.ബി.​െഎ സമീപിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തി​​​െൻറ സഹായത്തോടെ ജെറോസയെ നാട്ടിലെത്തിക്കാനായിരുന്നു സി.ബി.​െഎയുടെ പദ്ധതി. ഇൗ നീക്കത്തിനാണ്​​ ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്​. 

വി.വി.​െഎ.പികൾക്കായി ആംഗ്ലോ-ഇറ്റാലിയൻ കമ്പനിയായ അഗ്​സ്​റ്റ വെസ്​റ്റലാൻഡിൽ നിന്ന്​ അത്യാധുനിക ഹെലികോപ്​റ്ററുകൾ 3,727 കോടി രൂപക്ക്​ വാങ്ങാനുള്ള ഇടപാടിലുടെ സർക്കാറിനു 2,666 കോടി രൂപ നഷ്​ടമുണ്ടാക്കിയെന്നാണ്​ കേസ്​. ഇൗ ഇടപാടിൽ മുഖ്യ ഇടനിലക്കാരനാണ്​ ജെറോസയെന്നാണ്​ ആരോപണം.

Tags:    
News Summary - Italy refuses to extradite AgustaWestland middleman Carlo Gerosa-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.