ചെന്നൈ: ‘‘ഞാൻ ഒരുക്കുന്ന ബിരിയാണി കഴിച്ചിട്ട് നിങ്ങൾ പറയൂ, ഇൗ നഗരത്തിൽനിന്ന് എന്നെ ഒാടിക്കണോ?’’ ചെന്നൈ താംബരത്തെ ഫാസ്റ്റ് ഫുഡ് റസ്റ്റാറൻറിൽ ജോലിയെടുക്കുന്ന റോഹിങ്ക്യൻ അഭയാർഥിയായ മുഹമ്മദ് യൂനുസിെൻറ മനസ്സിലെ നെരിപ്പോട് മുഖത്തുനിന്നു വായിച്ചെടുക്കാം. 28 വയസ്സുള്ള യൂനുസ് തമിഴ് മണ്ണിൽ സമാധാനത്തോടെ േജാലി നോക്കി കുടുംബം പോറ്റുന്നു. ഇവിടെനിന്ന് ആട്ടിപ്പായിക്കുന്നതിനുമുമ്പ് ഞങ്ങളെ കൊന്നുതരുമോയെന്നാണ് യൂനുസിെൻറ ദയനീയ ചോദ്യം.
19 കുടുംബങ്ങളിലായി 94 പേരടങ്ങുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് അഞ്ചു വർഷമായി തമിഴ് മണ്ണ് അഭയം നൽകുന്നുണ്ട്. ഏതു സമയവും താൽക്കാലിക അഭയകേന്ദ്രത്തിൽനിന്ന് പിഴുെതറിയപ്പെടാമെന്ന് വേദനയോടെ ഇവർ തിരിച്ചറിയുന്നു. കാഞ്ചീപുരം ജില്ലയിലെ കേളമ്പാക്കത്തുള്ള അഭയാർഥി ക്യാമ്പിൽ ജീവിതം നരകതുല്യമാണ്. ഇടിഞ്ഞുവീഴാറായ കൂരകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. 10 അടി വീതം വീതിയും നീളവുമുള്ള മുറികൾ തുണികൾകൊണ്ട് മറച്ച് സ്വന്തം ഇടങ്ങളുണ്ടാക്കിയാണ് ഒാരോരുത്തരും താമസിക്കുന്നതെന്ന് 80കാരനായ അബൂബക്കർ പറയുന്നു. ആകെ നാലു കക്കൂസുകളാണുള്ളത്. ഇതിൽ രെണ്ടണ്ണം മാത്രമാണ് ഉപയോഗിക്കാവുന്നത്. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെ ചെന്നൈയിലെ റസ്റ്റാറൻറുകളിലും മറ്റു കടകളിലും സഹായികളായി നിന്നാണ് പുരുഷന്മാർ കുടുംബം പോറ്റുന്നത്. സ്ത്രീകളാവെട്ട സമീപ പ്രദേശങ്ങളിലെ ആശുപത്രികൾ, െഎ.ടി കമ്പനികൾ എന്നിവിടങ്ങളിൽ ശുചീകരണ ജോലികൾക്ക് പോകുന്നു. പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള തമിഴ് സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. ചിലർ പഠനം ഉപേക്ഷിച്ച് കുടുംബം പോറ്റാൻ തൊഴിലെടുക്കുന്നു.
മ്യാന്മറിലെ പടിഞ്ഞാറൻ പ്രദേശമായ റാഖിനി സംസ്ഥാനത്താണ് തങ്ങളുടെ കുടുംബവേരുകളെന്ന് ഇവർ പറയുന്നു. പട്ടാളത്തിെൻറ സഹായത്തോടെ അക്രമം അഴിച്ചുവിട്ട ബുദ്ധസന്യാസിമാരിൽനിന്ന് രക്ഷതേടിയാണ് രാജ്യംവിട്ടതെന്ന് അഭയാർഥിയായ ഇല്യാസ് യാസിർ പറഞ്ഞു. അഭയാർഥികൾക്കായുള്ള െഎക്യരാഷ്ട്രസഭ ഹൈകമീഷൻ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തങ്ങളാരും ഒളിച്ചല്ല താമസിക്കുന്നതെന്നും മതാധ്യാപകനായ ഹാഫിസ് ഉസ്മാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.